കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റി അഡ്വഞ്ചർ ഫിലിം ഫെസ്റ്റ് നടത്തുന്നു.നാളെ ബൽത്തസർ കോർമകൂർ സംവിധാനം ചെയ്ത 'എവറസ്റ്റ് 'ആണ് ഉദ്ഘാടന ചിത്രം. 10ന് കേതൻ മേത്ത സംവിധാനം ചെയ്ത 'മാഞ്ചി 'പ്രദർശിപ്പിക്കും. 17ന് ഡാനിബോയൽ സംവിധാനം ചെയ്ത '127 അവേഴ്‌സ്' 24ന് ജോൺ കുറാൻ സംവിധാനം ചെയ്ത 'ട്രാക്‌സ്', 31ന് റോബർട്ട് സെമേക്കാസിന്റെ 'കാസ്റ്റ് എവേ'.

ദർശന സാംസ്‌കാരിക കേന്ദ്രം ആഡിറ്റോറിയത്തിൽ വൈകിട്ട് 5.30ന് പ്രദർശനം നടക്കും.