vadeeka-samithy

കോട്ടയം: ശ്രീനാരായണ വൈദീകസമിതി കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുവേണ്ടി ദ്വിദിന പഠനശിബിരം സംഘടിപ്പിക്കുന്നു. 14, 15 തീയതികളിൽ നാഗമ്പടം ശ്രീമഹാദേവക്ഷേത്രാങ്കണത്തിലാണ് പരിപാടി. ശ്രീനാരായണ ധർമ്മത്തിലധിഷ്ഠിതമായി വൈദീക സമ്പ്രദായങ്ങൾ ഏകീകരിക്കുക എന്നതാണ് ലക്ഷ്യം. അനുഷ്ഠാനം, പൂജ, സംസ്കൃതം, വേദം, ഗുരുദേവകൃതികൾ, സഹസ്രനാമം, യോഗ, സത്സംഗം തുടങ്ങിയ വിഷയങ്ങളിൽ ഡോ. പി.വി. വിശ്വനാഥൻ നന്പൂതിരി, സഹസ്രനാമ വ്യാഖ്യാതാവ് സുകേഷ്, കെ. ശങ്കരൻ, പ്രൊഫ.ടി.സി. ഫ്രാൻസിസ്, ഇ.കെ. ലാലൻ തന്ത്രി, കോത്തല വിശ്വനാഥൻ തന്ത്രി, പങ്ങട സജി തന്ത്രി, ടി.എസ്. പരമേശ്വരൻ, പെരുമ്പാവൂർ നാരായണഭട്ടതിരി, സ്വാമി ശിവബോധാനന്ദ എന്നിവർ ക്ലാസുകൾ നയിക്കും.

ശിബിരത്തിന്റെ സ്വാഗതസംഘം പ്രവർത്തനോദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഇന്നലെ നിർവഹിച്ചു. വൈദീക സമതി ഭാരവാഹികളായ ഇ.കെ. ലാലൻ തന്ത്രി, സെൽവരാജൻ തന്ത്രി, ദീപു നാരായണൻ, വിഷ്ണു നാരായണൻ, ദീപേഷ്, പ്രശാന്ത് ഗോപാൽ, നിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

സ്വാഗതസംഘം രക്ഷാധികാരികളായ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, ശ്രീനാരായണ വൈദീക സമതി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ലാലൻ തന്ത്രി, ജനറൽ സെക്രട്ടറി ശെൽവരാജ് തന്ത്രി, ജില്ലാ സമിതി പ്രസിഡന്റ് ഉഷേന്ദ്രൻ തന്ത്രി, യൂണിയൻ ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.