കടുത്തുരുത്തി : ഞീഴൂർ വിശ്വഭാരതി എസ്. എൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികർക്ക് വിവിധ സ്കോളർഷിപ്പുകൾ നൽകി ആദരിക്കലും ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്മാർട്ട് റൂം ഉദ്ഘാടനവും നടന്നു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം. വി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് റൂം ഉദ്ഘാടനവും സാമൂഹ്യ സേവന രംഗത്തെ പ്രതിഭ അഭിജിത്ത് വി. നായരെ അനുമോദിക്കലും മുൻ എം.എൽ.എ വാസവൻ നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എൻ. കെ രമണൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി. യോഗം കൗൺസിലർ സി. എൻ ബാബു അനുമോദിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകാപ്പള്ളിൽ സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. പ്ലസ് ടൂ പരിക്ഷയിൽ ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ സച്ചിദാനന്ദൻ അനുമോദിച്ചു. ഡിഗ്രി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഞീഴൂർ 124-ാം എസ്. എൻ. ഡി. പി ശാഖ കൺവീനർ പി. ബി പുഷ്പാംഗദൻ ആദരിച്ചു. പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ പി.ടി. എ പ്രസിഡന്റ് പി. എസ് സത്യൻ ആദരിച്ചു. ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നയന ബിജു, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി. ബി വിനോദ്കുമാർ, ഞീഴൂർ 124-ാം എസ്. എൻ. ഡി. പി ശാഖ മെമ്പർ കെ. കെ വിജയൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സാലുമോൻ പി. ബി, വിശ്വഭാരതി എസ്. എൻ ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ ബാബുലാൽ എൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുരേഷ് വി. സി സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി നിഷാ മാധവൻ നന്ദിയും പറഞ്ഞു.