police

പൊൻകുന്നം: പൊൻകുന്നം സി.ഐ. വി.കെ.വിജയരാഘവന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് പൂഞ്ഞാർ എം.എൽ.എ. പി.സി.ജോർജായി ചമഞ്ഞ് വിളിച്ചയാൾ പിടിയിൽ. പൊൻകുന്നം തോണിപ്പാറ മുത്തുവയലിൽ അനീഷ് എസ്.നായർ (33) ആണ് പിടിയിലായത്. ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന പരാതിയിൽ അനീഷിനെ പൊൻകുന്നം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കേസിൽ അയാളെ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ.യുടെ പേരിൽ വിളിയെത്തിയത്.
എം.എൽ.എയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വിളിച്ചിട്ടില്ലെന്ന് ബോദ്ധ്യമായി. സ്റ്റേഷനിലെത്തിയ അനീഷിനെ ചോദ്യം ചെയ്തപ്പോൾ അമ്മയുടെ ഫോണിൽ നിന്ന് താൻ തന്നെയാണ് വിളിച്ചതെന്ന് അനീഷ് സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.