കോട്ടയം: പാമ്പാടി മാത്യൂസ് മാർ ഈവാനിയോസ് ഐ.ടി.ഐ യിൽ കേന്ദ്ര തൊഴിൽ നൈപുണ്യവികസന വകുപ്പ് മെക്കാനിക് മോട്ടോർ വെഹിക്കിൾസ് കോഴ്സ് എന്ന ട്രേഡ് അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം 4 ന് രാവിലെ 11ന് മലങ്കര ഓർത്തോഡക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് അദ്ധ്യക്ഷത വഹിക്കും. വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.