കൊട്ടാരക്കര: എം.സി.റോഡിൽ വാളകം വയയ്ക്കലിൽ ആനാട് ഭാഗത്ത് പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. കോട്ടയം ചിറക്കടവ് കരിക്കത്ത് വയലിൽ ആതിര (24), അജയ് (13), കാറോടിച്ചിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി തൈപ്പറമ്പിൽ തമ്പി (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ടാങ്കർ ലോറി കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന കാറുമായി ഇടിക്കുകയായിരുന്നു.