കോട്ടയം: വൈ.എം.സി.എ സംഘടിപ്പിച്ച സൗത്ത് സോൺ ഓപ്പൺ പ്രൈസ് മണി സ്നൂക്കർ ടൂർണമെന്റിൽ ഇന്ത്യൻ റെയിൽവേസ് താരം ദിലീപ് കുമാർ ചാമ്പ്യനായി. ഫൈനലിൽ ഇന്ത്യൻ റെയിൽവേസ് ചെന്നൈയുടെ റഫത് ഹബീബിനെ 5-2 സെറ്റുകൾക്കാണ് ദിലീപ് പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ റെയിൽവേയുടെ ഗിരീഷ് രാജശേഖരനെ 4-1 ന് ദിലീപ് പരാജയപ്പെടുത്തിയിരുന്നു. വൈ.എം.സി.എ പ്രസിഡന്റ് സി.എബ്രഹാം ഇട്ടിച്ചെറിയ സമ്മാനദാനം നിർവഹിച്ചു. കേരള ബില്ലിയാർഡ്സ് അസോസിയേഷൻ സെക്രട്ടറി വി.എം. അർഷാദ്, വൈ.എം.സി.എ സ്പോർട്സ് കമ്മിറ്റി ചെയർമാൻ അരുൺ ബെന്നിമാത്യു, ജനറൽ സെക്രട്ടറി ഷൈജു ഇ. വർഗീസ്, സി.എ. ചെറിയാൻ, ചാക്കോ ജോസഫ്, ജോർജ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.