e

ഐങ്കൊമ്പ് : ഗവ. എൽ.പി. സ്‌കൂളിൽ 'എന്റെ കൗമുദി ' പദ്ധതി ആരംഭിച്ചു. കടനാട് സർവ്വീസ് സഹകരണ ബാങ്കാണ് സ്‌കൂളിലേക്ക് ആവശ്യമായ കേരള കൗമുദി പത്രം സ്‌പോൺസർ ചെയ്തിട്ടുള്ളത്.

ഇന്നലെ രാവിലെപി.ടി.എ. പ്രസിഡന്റ് മായാ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനോയ് സെബാസ്റ്റ്യന് 'കേരള കൗമുദി ' പത്രം കൈമാറിക്കൊണ്ട് കടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആർ. സാബു പൂവത്തുങ്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

എന്റെ കൗമുദി പദ്ധതിയെപ്പറ്റി 'കേരള കൗമുദി ' അസി. സർക്കുലേഷൻ മാനേജർ എ. ആർ. ലെനിൻ മോൻ വിശദീകരിച്ചു.
കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻ കണ്ടം, പഞ്ചായത്ത് മെമ്പർമാരായ ആന്റണി ഞാവള്ളിൽ , ലിസി സണ്ണി, ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.പി. ഷിലു കൊടൂർ, ബേബി കട്ടയ്ക്കൽ, സീനാ സജീവ്, ബിബിൻ ശശി, സോണിയാ റോയി, സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയംഗം കെ. എം. ചെറിയാൻ , കടനാട് ബാങ്ക് സെക്രട്ടറി ലൗലി ജേക്കബ്ബ് ,കേരളകൗമുദി കൊല്ലപ്പിള്ളി ഏജന്റ് ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനോയി സെബാസ്റ്റ്യൻ സ്വാഗതവും, 'കേരള കൗമുദി ' പാലാ ലേഖകൻ സുനിൽ പാലാ നന്ദിയും പറഞ്ഞു.