കോട്ടയം: ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ന്റെ ആഭിമുഖ്യത്തിൽ പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുവിന്റെ ദേഹവിയോഗദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അനുസ്മരണ സന്ദേശം നൽകി. അയിത്തവും അനാചാരവും നിലനിന്ന കാലത്തെ ഗുരുവിന്റെ ദർശനങ്ങൾ ഇന്നും പ്രസക്തമാണെന്നും സി.എസ്. ഡി.എസ് ന്റെ പ്രവർത്തനങ്ങൾക്ക് കുമാരഗുരുവിന്റെ ദർശനങ്ങൾ അടിത്തറപാകിയെന്നും അദ്ദേഹം പറഞ്ഞു. സി.എസ്.ഡി.എസ്. ജനറൽ സെക്രട്ടറി വി.കെ. തങ്കപ്പൻ, വൈസ് പ്രസിഡന്റുമാരായ ചിത്ര വിശ്വൻ, ഷാജി ഡേവിഡ്, പ്രവീൺ ജയിംസ്, ഷാജി മാത്യു, വി.പി. തങ്കപ്പൻ, സണ്ണി ഒരപ്പാങ്കൽ, ലീലാമ്മ ബെന്നി, കെ.കെ. കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.