കിടങ്ങറ: മാർത്തോമാ സാംസ്‌കാരിക വേദി സംസ്ഥാന സമിതി കിടങ്ങറായിൽ സംഘടിപ്പിച്ച മാർത്തോമാ സ്‌മൃതി സംഗമം എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. മാർത്തോമാ സാംസ്‌കാരികവേദി സംസ്ഥാന പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് കുത്തുകല്ലുങ്കൽ, ഫാ.മാത്യു കണ്ണാല, നൈനാൻ തോമസ് മുളപ്പാൻമഠം എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്തോഷ് ശാന്തി, എം.പി സജീവ്, സൈമൺ സർപ്പത്തിൽ, ബ്രദർ ജോമോൻ എന്നിവർ സംസാരിച്ചു. പൗരോഹിത്യത്തിന്റെ 60 വർഷം പൂർത്തീകരിച്ച ക്നാനായ യാക്കോബായ സഭ കോർ എപ്പിസ്‌കോപ്പ, ഫാ.കുര്യാക്കോസ് ചിറയിലിനെയും തോമസ് നാമധാരിയായ ഫാ.തോമസ് കുത്തുകല്ലുങ്കലിനെയും ഹരികുമാർ കോയിക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.