പാലാ : പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബുകളുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജിജോജോ പറഞ്ഞു. പാലാ ടൗൺ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ.പോളിടെക്‌നിക്കിൽ നടത്തിയ 'ഹരിതവനം' പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്ലബിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വൃക്ഷതൈകളാണ് വച്ചുപിടിപ്പിച്ചത്. പ്രസിഡന്റ് ജിമ്മി പുലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പോളിടെക്‌നിക് പ്രിൻസിപ്പൽ അനി എബ്രഹാം, ലയൺസ് റീജിയൻ ചെയർമാൻ അഡ്വ.ആർ.മനോജ് പാലാ, രഞ്ജിത്ത് തോമസ്, ഉണ്ണി കുളപ്പുറം, ബെന്നി മൈലാടൂർ, കെ.ആർ മധു, മാത്യു പാലമറ്റം, സുരേഷ് കൈപ്പട, ഷനോജ് സി.ആർ, സുരേഷ് എക്‌സോൺ, അഗസ്റ്റിൻ വാഴക്കാമല,ബോബി ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.