വൈക്കം : വൈക്കപ്രയാർ തോട്ടാറമിറ്റം മഹാദേവിക്ഷേത്രത്തിലെ 15-ാമത് പുന:പ്രതിഷ്ഠാവാർഷികദിന മഹോത്സവം ഇന്ന് നടക്കും. 3ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, തുടർന്ന് ഗണപതിഹോമം, 6.30ന് ദേവീഭാഗവതപാരായണം, 8 മുതൽ കലശാഭിഷേകം, 11ന് ശ്രീഭൂതബലി, 12ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6ന് ദേശതാലപ്പൊലിവരവ്, 7ന് ദീപാരാധന.