വൈക്കം : നഗരസഭ 12-ാം വാർഡിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന വാർഡ് സഭ കവരപ്പാടി വിശ്വബ്രഹ്മസമാജം ഹാളിൽ നടന്നു. ഉന്നത വിദ്യാഭ്യാസ വിജയം കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ കുട്ടികൾക്കും മെമന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പരിപാടിയുടെ വിത്ത് വിതരണവും നടന്നു. നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ടി.അനിൽകുമാർ സ്വാഗതം പറഞ്ഞു.