വൈക്കം : കോട്ടയം ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ ''കോട്ടയം ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പ് 2019'' 11, 12, 13, 14 തീയ്യതികളിലായി വൈക്കം ബാഡ്മിന്റൺ അക്കാഡമിയിൽ വെച്ച് നടത്തും. 19 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, മെൻ, വിമൻ, മാസ്റ്റേഴ്സ്, വെറ്ററൻസ് വിഭാഗങ്ങളിലും അടക്കം സിംഗിൾസിലും ഡബിൾസിലും മത്സരങ്ങൾ ഉണ്ടായിരിക്കും. മത്സരങ്ങൾ രാവിലെ 9 മുതൽ ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോട്ടയം ജില്ലയിൽ ജനിച്ച് വളർന്നവർ തങ്ങളുടെ വിശദവിവരം പേര്, ഇവന്റ്, വിലാസം, ജനനതീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും 3 സ്റ്റാമ്പ് സൈസ് ഫോട്ടോയും സഹിതം അപേക്ഷകർ 7ന് മുമ്പായി കോട്ടയം ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസ്സോസിയേഷൻ ഹോണററി സെക്രട്ടറിക്ക് kdbsaktm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടയിരിക്കില്ല. വിവരങ്ങൾക്ക്: 9447302176