തലയോലപ്പറമ്പ് : ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കോഴിക്കൂട്, ആട്ടിൻകൂട്, തൊഴുത്ത്, ഫാം പൗണ്ട്, കംമ്പോസ്റ്റ് പിന്, സോക്ക് പിറ്റ്, കിണർ രീചാർജ്ജിംഗ് എന്നിവ നിർമ്മിക്കുതിന് എസ് സി/എസ് ടി/ഐ എ വൈ/ ബി പി എൽ/ വിധവകൾ കുടുംബനാഥയായുള്ള കുടുംബം, വികലാംഗർ കുടുംബനാഥയായുള്ള കുടുംബം, ചെറുകിട നാമ മാത്ര കർഷകർ, ക്ഷീരകർഷകർ എന്നിവരിൽ നിന്നും ലഭിച്ച അപേക്ഷകൾ അംഗീകരിക്കുന്നതിനുള്ള പൊതു ഗ്രാമ സഭ തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ 6ന് ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.