കോട്ടയം: പബ്ലിക് ലൈബ്രറി റഫറൻസ് വിഭാഗം പുതിയ ഹാളിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം 6ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർവഹിക്കും. വൈകിട്ട് 5ന് ലൈബ്രറി കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. അഡ്വ.വി.ബി.ബിനു, ലൈബ്രറി ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊ.മാടവന ബാലകൃഷ്ണപിള്ള, വി.ജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും.

ഗവേഷണ വിദ്യാർത്ഥികൾക്ക് റഫറൻസ് വിഭാഗം കൂടുതൽ പ്രയോജന പ്രദമാക്കുന്നതോടൊപ്പം കമ്പ്യൂട്ടർ സംവിധാനമുള്ള പ്രത്യേക പഠന മുറിയും സജ്ജീകരിച്ചിട്ടുണ്ട്.