വൈക്കം : അകാലത്തിൽ മരിച്ച സുഭാഷ് സുന്ദർ, സൗമ്യ സുഭാഷ്, ശിവകാർത്തിക് എന്നിവരുടെ ഓർമയ്ക്കായി സുനിജാ സജിമോൻ നിർമ്മിച്ച് നൽകിയ 119-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ വാർഷികവും, പഠനോപകരണ വിതരണവും, ചികിത്സാ സഹായ പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ഡി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. ഓഫീസർ എൽ.അംബിക അനുസ്മരണ ദീപം തെളിയിച്ചു. പഞ്ചായത്ത് മെമ്പർ സാബു പി.മണലൊടി ചികിത്സാ സഹായവിതരണവും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ പഠനോപകരണ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് സീനത്ത് ബീവി, കെ.ഡി.ഉണ്ണികൃഷ്ണൻ, കെ.ഡി.സുന്ദരൻ പൗർണ്ണമി, മോഹിനി സുന്ദരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സുചിത്ര, രോഹിണിക്കുട്ടി അയ്യപ്പൻ, ശ്രീവത്സൻ, രാജലക്ഷ്മി, കെ.കെ.രമണി എന്നിവർ പ്രസംഗിച്ചു.