തലയോലപ്പറമ്പ്: കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് മുറ്റുത്തിൽ പത്മനാഭൻ (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മീൻ പിടിക്കുന്നതിനായി പോയ പത്മനാഭന്റെ വള്ളം കായലിൽ ഒഴുകി നടക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് മുറിഞ്ഞപുഴ ലാന്റിംഗ് സെന്ററിന് പടിഞ്ഞാറ് വശത്ത് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരക്കെടുത്തത്. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ഷാജി, അജിത, സജീവൻ. മരുമക്കൾ: സിന്ധു, മനോഹരൻ, മിനി. സംസ്‌ക്കാരം നടത്തി.