കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 5ന് രാവിലെ 10 ന് കോട്ടയം കളക്ടറേറ്റ് പടിയ്ക്കൽ ധർണ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സി.പി.എം. നടത്തുന്ന അഴിമതി, മനുഷ്യത്വരഹിതമായ നിലപാടുകൾ, സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നിയന്ത്രണം എന്നിവയ്ക്കെതിരെയാണ് സമരം. ജില്ലയിലെ ത്രിതലപഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ എന്നിവർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും ധർണയിൽ പങ്കെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.