അടിമാലി: വർക്ക്ഷോപ്പിലെ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങിയപ്പോൾ കാർ തടഞ്ഞ് നിർത്തി ആക്രമണം നടത്തിയതായി പരാതി. കമ്പിവടികൊണ്ടുള്ള ആക്രമണത്തിൽ കാർ യാത്രക്കാരനായ അടിമാലി മുനിത്തണ്ട് കൊറ്റാഞ്ചേരില്‍ ഗോപിക്ക് പരിക്കേറ്റു. കാറിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. . ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. തലനാരിഴക്കാണ് കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഗോപി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി മുനിത്തണ്ട് മാടപ്പുറത്ത് വീട്ടില്‍ മോഹനനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.