കൊല്ലാട്: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ് ഡോക്‌ടറായ ഡോ.ജോർജ് ഇട്ടിച്ചെറിയയെ അദ്ദേഹത്തിന്റെ 80-ാ ജന്മദിനത്തിൽ പൗരാവലിയുടെയും പൂവൻതുരുത്ത് പ്രകാശ് ലൈബ്രറിയുടെയും നേതൃത്വത്തിൽ ആദരിച്ചു. ഡോക്‌ടറുടെ കുടുംബാഗങ്ങൾ സ്‌പോൺസർ ചെയ്‌ത അരലക്ഷം രൂപയുടെ പ്രകാശ് വിദ്യാഭ്യാസ സഹായ പദ്ധതി വി.എൻ വാസവൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പ്രകാശ് ലൈബ്രറി പ്രസിഡന്റ് ജി.സജീവ്‌ലാൽ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് റവ.ഡോ.ഉമ്മൻ ജോർജ് ആശിർവാദ പ്രസംഗം നടത്തി. എം.കെ ജേക്കബ്, റവ.എൻ.എം ചെറിയാൻ, റവ.പി.എം തോമസ്, പ്രഫ.ടൈറ്റസ് വർക്കി, ഡോ.എം.ഐ ജോയി, ഡോ.ആർ.പ്രഗാഷ്, സി.വി ചാക്കോ, ഇ.ടി എബ്രഹാം, ആനി മാമ്മൻ, ടി.ടി ബിജു, പി.സി ബഞ്ചമിൻ, സിബി ജോൺ, പി.ജി സുഗുണൻ, രഘുനാഥൻ നായർ, ജോർജുകുട്ടി, കെ.എൻ ഷാജി, സെക്രട്ടറി ടി.ടി ജോസ് എന്നിവർ പ്രസംഗിച്ചു.