കാണക്കാരി: ഗ്രാമപഞ്ചായത്തിന്റേയും കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ ബോധവത്ക്കരണവും സൗജന്യ കൗൺസലിംഗും ചികിത്സയും നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മിനിമോൾ സതീശൻ അദ്ധ്യക്ഷത വഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ സമ്പൂർണ്ണ മാനസികാരോഗ്യം ' ജില്ലാ മാനസികാരോഗ്യ പരിപാടി ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ റോയി ചാണകപ്പാറ, ബ്ലസ്സി എസ് മരിയ, ജോമോൾ സാബു, അനിത ജയമോഹൻ, സി ഡി എസ് ചെയർപേഴ്‌സൺ ബീന ആൻഡ്രൂസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുഗതൻ പി കെ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെമിനാറിൽ ഡോ. ജോമോൻ കെ ജോർജ് ക്ലാസ്സുകൾ നയിച്ചു. രോഗികൾക്ക് കൗൺസലിംഗും സൗജന്യ ചികിത്സയും നൽകി.