unknwn-bdy

ചങ്ങനാശേരി : അൽഫോൺസാ റോഡിൽ 70 വയസു തോന്നിക്കുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. അടഞ്ഞു കിടന്നിരുന്ന കടയുടെ തിണ്ണയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടത്. ഫുൾക്കൈ ചെക്ക് ഷർട്ടും കൈലിയുമാണ് വേഷം. താടിയും മുടിയും നര ബാധിച്ചതും തലയിൽ കഷണ്ടിയും തോളിൽ മറുകുമുണ്ട്. കറുത്ത നിറം, 173 സെന്റീമീറ്റർ ഉയരം. നാളുകളായി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണ്. തിരിച്ചറിയാൻ കഴിയുന്നവർ ചങ്ങനാശേരി പൊലീസിൽ ബന്ധപ്പെടണം.