കുറവിലങ്ങാട് : താലൂക്ക് ആശുപത്രിയിൽ ഇനി 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാകും. ദിനംപ്രതി നിരവധി ആളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാ ഒാഫീസർ ഡോ. ജേക്കബ് വർഗീസ്, എൻ. എച്ച്. എം ഡി.പി. എം ഡോ. വ്യാസ് സുകുമാരൻ എന്നിവരുമായി ബ്ലോക്ക് പഞ്ചായത്ത് അധികൃതരും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. നാഷണൽ ഹെൽത്ത് മിഷന്റെ മൂന്ന് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.