തെക്കേത്തുകവല : നവീകരണത്തിന്റെ ഭാഗമായി പൊൻകുന്നം - പുനലൂർ റോഡ് പുറമ്പോക്കിലെ മരങ്ങൾ മുറിക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. തെക്കേത്തുകവലയിൽ വീടിന്റെ ഗേറ്റിന് മുൻപിൽ മരം മുറിച്ചിട്ടിരിക്കുന്നതിനാൽ വീട്ടുകാർ മറ്റ് വഴിയിലൂടെയാണ് വീട്ടിലെത്തുന്നത്. കരാറുകാനോട് പല തവണ പരാതി പറഞ്ഞിട്ടും തടികൾ എടുത്തു മാറ്റാൻ തയ്യാറായിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ആഴ്ചകൾക്ക് മുൻപ് മുറിച്ചിട്ട തടികളും ശിഖരങ്ങളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ചില സ്ഥലങ്ങളിൽ റോഡിനോട് ചേർന്ന് തടി കിടക്കുന്നത് വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മരച്ചില്ലകൾ കാൽനടയാത്രക്കാരുടെ ദേഹത്ത് തട്ടുന്നതിനാൽ യാത്ര ഇപ്പോൾ റോഡിനു നടുവിലൂടെയാണ്.