വെളിയന്നൂർ : വെളിയന്നൂരിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധിപ്പേരെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. വിദ്യാർത്ഥികൾ അടക്കം ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി. പദ്ധതിക്കായി പഞ്ചായത്തുകൾക്ക് രണ്ടുലക്ഷം നൽകിയെങ്കിലും ഫലം കണ്ടില്ല. തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിനെയും കുടുംബശ്രീ അധികൃതരെയും പഞ്ചായത്ത് അധികൃതർ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ നാരയണൻ പറഞ്ഞു.