തലയോലപ്പറമ്പ്: മുളക്കുളം പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് നേതൃത്വം നൽകിയ അദ്ധ്യാപകരെയും പെരുവ സുഹൃത്‌വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പെരുവ ഗവ. ബോയിസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് സ്‌കൂൾ മുൻ പ്രിൻസിപ്പൽ വി.കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സുഹൃത്‌വേദി അംഗം രാജു തെക്കേക്കാല അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കുട്ടികൾക്ക് സീരിയൽ താരം അഖിന ഷിബുവും, മിമിക്രി താരം അപ്പു പെരുവയും, ഗായിക ദേവികയും ചേർന്ന് മെമെന്റോ നൽകി അനുമോദിച്ചു. പെരുവ വി.എച്ച.എസ്.സി. പ്രിൻസിപ്പൽ ജിജോ ജോൺ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഐ.സി.മണി, കാരിക്കോട് ജി.വി.എച്ച്.എസ്. പ്രിൻസിപ്പൽ ബിജോയി മാത്യു, എച്ച്.എം.മാരായ എ.എൻ.മിനി, പി.ടി.സരളമ്മ, ഷൈലജ, സുഹൃത് വേദിയംഗങ്ങളായ ടി.എം.സദൻ, സുരേഷ് വട്ടക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.