വൈക്കം: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ശ്രീ ശങ്കര സീനിയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി.സന്തോഷ്‌കുമാർ സൈക്കിൾ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ഹരിഹരൻ പോറ്റി, സിവിൽഎക്‌സൈസ് ഓഫീസർമാരായ യു.എം.ജോഷി, കെ.എച്ച്.ഹരികൃഷ്ണൻ, പി.പ്രമോദ്, കെ.കെ.സബിത, യു.കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഏന്തി സൈക്കിളിൽനഗരം ചുറ്റിയ കുട്ടികൾ വൈക്കം പൊലീസ് സ്‌റ്റേഷൻ സന്ദർശിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ രഞ്ജിമ രവീന്ദ്രൻ, അദ്ധ്യാപകരായ പി.ശ്രീകല, സന്ധ്യപണിക്കർ ,എം.ബി.ബിനി, ജി.നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.