കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് കുടിവെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൂവത്തുംമൂട് പമ്പ് ഹൗസിൽ തീപിടിത്തം. മീനച്ചിലാറ്രിൽ നിന്നും ഗാന്ധിനഗറിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേയ്‌ക്ക് വെള്ളം എത്തിക്കുന്ന രണ്ടു മോട്ടോറുകളിൽ ഒന്നാണ് കത്തി നശിച്ചത്. 180 എച്ച്.പിയുടെ ശേഷിയുള്ള പ്രധാന മോട്ടറിന്റെ പാനൽ ബോർഡ് , കേബിൾ, കൺട്രോൾ പാനൽ എന്നിവയാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ വിലയിരുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. ഇന്ന് മെഡിക്കൽ കോളേജിലും നഗര പരിസരങ്ങളിലും ഭാഗീകമായി കുടിവെള്ള വിതരണം മുടങ്ങും
കുടിവെള്ളവിതരണം ഭാഗികമായി മുടങ്ങും
കോട്ടയം മെഡിക്കൽ കോളേജിലും ഗാന്ധിനഗർ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ, കാണക്കാരി, കുറുപ്പന്തറ, ഏറ്റുമാനൂർ തുടങ്ങിയ പ്രദേശങ്ങളിലും ഒരാഴ്ചയോളം ജലവിതരണം ഭാഗികമായി തടസപ്പെട്ടേക്കും.