കോട്ടയം: നാഗമ്പടത്ത് സമീപമുള്ള ബാറിൽ സംഘർഷം. 10 ഓളം പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ബാറിൽ വെച്ചു മദ്യലഹരിയിൽ ആയിരുന്ന ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്നു കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അക്രമിസംഘങ്ങൾ ഓടി രക്ഷപ്പെട്ടു.
ഇരു സംഘത്തിലുണ്ടായിരുന്ന മിക്കവർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ആയിട്ടാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.