കോട്ടയം: എം.ജി സർവകലാശാലാ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ , ഫിനാൻസ് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങി. സംവരണം അട്ടിമറിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ.
1983ൽ എം.ജി സർവകലാശാല രൂപീകരിച്ച ശേഷം വൈസ് ചാൻസലർ അടക്കം ഉന്നത തസ്തികകളിലൊന്നും പിന്നാക്ക, ദളിത് വിഭാഗക്കാരെ നിയമിച്ചിട്ടില്ല. സർവകലാശാലാ വകുപ്പുകളിലേയ്ക്കുള്ള അദ്ധ്യാപക നിയമനങ്ങൾ ഒന്നിച്ച് നടത്തിയാൽ സംവരണം പാലിക്കേണ്ടി വരും. സംവരണം അട്ടിമറിക്കാൻ,ഒാരോ ഒഴിവും ഒറ്റ യൂണിറ്റായെടുത്ത് നിയമനം നടത്തി വന്നത് വിവാദമായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടിൽ സംവരണ അട്ടിമറി ചൂണ്ടിക്കാട്ടിയിട്ടും തുടർ നടപടി ഉണ്ടായില്ല. സർവകലാശാലാ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട ശേഷവും ഇഷ്ടക്കാരായ താൽകാലിക ജീവനക്കാരെ നിലനിറുത്തുന്നുവെന്ന പരാതി നിലനിൽക്കെയാണ് , ഉയർന്ന തസ്തികകളിൽ സംവരണം അട്ടിമറിച്ച് നിയമനത്തിന് വീണ്ടും നീക്കം.
വിജ്ഞാപനം ഇങ്ങനെ
സംസ്ഥാന/കേന്ദ്ര സർക്കാർ സർവീസിലുള്ള യോഗ്യരായവരിൽ നിന്ന് ഓൺലൈൻ മുഖേനയാണ് അപേക്ഷ .
മൂന്ന് തസ്തികകളിലും നാല് വർഷം വരെയോ 56 വയസ് തികയുന്നതുവരെയോ ആണ് കാലാവധി.
രജിസ്ട്രാർക്കുംകൺട്രോളർക്കും ഒന്നാം/രണ്ടാം ക്ലാസ് പി.ജി, 10 വർഷത്തെ അദ്ധ്യാപന പരിചയം,5 വർഷത്തെ ഭരണ പരിചയം
ഫിനാൻസ് ഓഫീസർ അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൽ അസോസിയേറ്റ് അംഗമായിരിക്കണം.
വിജ്ഞാപനംപത്രക്കുറിപ്പായാണ് ഇറക്കിയത്.സർവകലാശാലയിലെ ചില ജീവനക്കാരെ മുന്നിൽ കണ്ടാണോ ഇതെന്ന് സംശയിക്കുന്നു.
ഉന്നത തസ്തികകളിൽ
പിന്നാക്കക്കാരില്ല
പ്രൊ.മാധവൻപിള്ള, ഡോ.എം.സി.ചാക്കോ, ജോസ് ജയിംസ്, എം.ആർ.ഉണ്ണി എന്നിവരായിരുന്നു എം.ജി സർവകലാശാല ആരംഭിച്ച കാലം മുതലുള്ള രജിസ്ട്രാർമാർ. ഡോ.എൻ.ബാബു, ഡോ.എൻ.രാമചന്ദ്രൻ, തോമസ് ജോൺ മാമ്പറ എന്നിവർ പരീക്ഷാ കൺട്രോളർമാർ. ഫിനാൻസ് ഓഫീസർമാരായി കെ.ജോൺ, എബ്രഹാം ജെ പുതുമന എന്നിവരും. ഇതിൽ പരീക്ഷാ കൺട്രോളർ ഡോ.എൻ. ബാബു പിന്നാക്കസമുദായാംഗമാണെങ്കിലും നിയമനം മെരിറ്റിലായിരുന്നു. മൂന്ന് തസ്തികകകളിലും ഇതുവരെ നിയമനം ലഭിച്ച മറ്റുള്ളവർ സംവരണേതര വിഭാഗക്കാർ. 36 വർഷം പിന്നിട്ട എം.ജി സർവകലാശാലയിൽ ഇതു വരെ പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരു വൈസ് ചാൻസലറെ നിയമിച്ചിട്ടില്ല .
വിജ്ഞാപനം സർക്കാരിന്റെത്
സംസ്ഥാന സർക്കാരിന്റെ പുതിയ വിജ്ഞാപനമനുസരിച്ചാണ് സംവരണം പാലിക്കാതെ ഈ നിയമനങ്ങൾ നടത്തുന്നത്.നാല് വർഷത്തെ കോൺട്രാക്ട് നിയമനമാണ്.റിട്ടയർ ചെയ്യാൻ നാലു വർഷം വരെയുള്ളവർക്ക് അപേക്ഷിക്കാം.
ഡോ.സാബുതോമസ് , വൈസ് ചാൻസലർ
................പിന്നാക്ക
വി.സി. യില്ലാതെ
36 വർഷം..............