ചങ്ങനാശേരി : പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ലംപ്സംഗ്രാൻഡിന് വരുമാനപരിധി ബാധകമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ് ആവശ്യപ്പെട്ടു. ദളിത് ജന വിഭാഗങ്ങൾക്ക് എതിരെ നിരന്തരമായി ഉയർന്നു വരുന്ന നീതി നിക്ഷേധങ്ങൾക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക ജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പദ്ധതികൾ അട്ടി മറിക്കപ്പെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, പട്ടിക ജാതി വികസന വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്ന് പ്രസ്‌താവനയിൽ അറിയിച്ചു.