കോട്ടയം: എൻ.വൈ.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ ദിനം ആചരിക്കാൻ കോട്ടയത്ത് ചേർന്ന നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് താഹ തലനാട് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡന്റായി തിരഞ്ഞെടക്കപ്പെട്ട കാണക്കാരി അരവിന്ദാക്ഷന് യോഗത്തിൽ സ്വീകരണം നൽകി. എൻ.വൈ.സി സംസ്ഥാന സെക്രട്ടറിമാരായ ജീനസ് നാഥ്, അഫ്സൽ മഠത്തിൽ, അജീഷ് ജിമ്മി ജോർജ്, ബാബു കല്ലുക്കാല, ബൈജു പി. ജോസഫ്, ബിബിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.