gnrl-hsptl

ചങ്ങനാശേരി: ജനറൽ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതായതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായത് ആശുപത്രി ജീവനക്കാരെയും രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസിനെയാണ് പലപ്പോഴും എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയ്ക്ക് നിയമിച്ചിരുന്നതെങ്കിലും മറ്റ് ഡ്യൂട്ടിയിലേക്ക് നിയമിക്കുന്നതിനാൽ നാളുകളായി എയ്ഡ്പോസ്റ്റ് പ്രവർത്തിക്കുന്നില്ല. കഴിഞ്ഞദിവസം ആശുപത്രിയിൽ രോഗിയ്ക്കൊപ്പം എത്തിയ മദ്യപൻ ആശുപത്രി ജീവനക്കാരോടും സെക്യൂരിറ്റിയോടും അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ട്. അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിനു സെക്യൂരിറ്റിയില്ലെന്നും ആക്ഷേപമുണ്ട്.