rotary-club

വൈക്കം : ടൗൺ റോട്ടറി ക്ലബ് 2019 - 20 വർഷത്തേക്ക് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ടി.വി.പുരം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള ധാരണാപത്രം കൈമാ​റ്റവും എം.ജി. യൂണിവേഴ്‌സി​റ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് നിർവഹിച്ചു.
പ്രസിഡന്റ് പി.ജി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റ് എൻ.കെ.സെബാസ്റ്റ്യന്റേയും, സെക്രട്ടറി ജോൺ ജോസഫിന്റേയും സ്ഥാനാരോഹണ ചടങ്ങും നടന്നു. മൂന്ന് നിർധന കുടുംബങ്ങളെ സ്‌നേഹവീട് പദ്ധതിയിൽ പെടുത്തി വീട് നിർമ്മിച്ച് നൽകും. ആദ്യ വീടിന്റെ സമ്മതപത്രം മറിയക്കുട്ടിക്ക് കൈമാറി. തേജസ് സ്‌കൂളിനും, അമല സ്‌കൂളിനും സാമ്പത്തിക സഹായം വിതരണം ചെയ്തു. പന്ത്റണ്ട് വിദ്യാർത്ഥികൾക്ക് 5000 രൂപ വീതമുള്ള പഠനസഹായം നൽകി. കുട്ടികളിൽ ശുചിത്വ ബോധം വളർത്തുന്നതിനും, സ്‌കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും തുക ഉൾപ്പെടുത്തിയിട്ടുണ്ട്.
അസ്സി. ഗവർണർ ജോസഫ് ലൂക്കോസ്, ടി.വി.പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്​റ്റ്യൻ ആന്റണി, ജീവൻ ശിവറാം, ഡോ. മനോജ്, സന്ദീപ് വേണുഗോപാൽ, സ്വപ്‌ന സന്ദീപ്, ഡി. നാരായണൻ നായർ, ഡോ. ബിനു സി. നായർ, സുരേഷ് കാട്ടുമന എന്നിവർ പ്രസംഗിച്ചു.