പാലാ : ഐക്യജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം നാളെ 4 ന് പാലാ വൈദ്യുതിഭവന് എതിർവശത്തുള്ള അമ്പാടി ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി, ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, പ്രൊഫ.സതീഷ് ചൊള്ളാനി, ഫിലിപ്പ് കുഴികുളം തുടങ്ങിയവർ നേതൃത്വം നൽകും.