st-thomas

വൈക്കം : ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ മാർ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ഭക്തി നിർഭരമായി.
തെക്കേക്കുരിശടി, വടക്കേകുരിശടി, കിഴക്കേ കുരിശടി എന്നീ ഭാഗങ്ങളിലേക്ക് പുറപ്പെട്ട പ്രദക്ഷിണത്തിന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുല്ലപ്പൂ മാലകൾ കൊണ്ട് അലങ്കരിച്ചാണ് വിശുദ്ധ തോമാശ്ലീഹായുടെ രൂപം എഴുന്നള്ളിച്ചത്. രാവിലെ നടന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. തോമസ് മങ്ങാട്ട് മുഖ്യ കാർമ്മികനായി. ഫാ. വർഗ്ഗീസ് തൊട്ടിയിൽ, വികാരി ഫാ. ആന്റണി പരവര, ഫാ. ജോസ് വലിയകടവിൽ, ഫാ. ജേക്കബ് പുത്തൻപുരയിൽ, ഫാ. സണ്ണി കൂവയ്ക്കൽ, ഫാ. ജോസ് കാരാച്ചിറ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
തിരുനാൾ പ്രദക്ഷിണത്തിന് ട്രസ്​റ്റിമാരായ സെബാസ്​റ്റ്യൻ വട്ടക്കാട്ടിൽ, ജയൻ കോലഞ്ചേരിൽ, വൈസ് ചെയർമാൻ എൻ. സി. തോമസ്, തിരുനാൾ കൺവീനർമാരായ പോൾ തോമസ്, സിബിച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃക്‌റാന പെരുന്നാളിന്റെ പ്രധാന ചടങ്ങായി വിശുദ്ധ മൂന്നിന്മേൽ കുർബാന നടന്നു. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായാണ് കുർബാന അർപ്പിച്ചത്. ഫാ. ജോർജ് വയലിപറമ്പിൽ, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. ജ്യോതിസ് പോത്താറ, ഫാ. പുന്നച്ചാലിൽ കോർ എപ്പിസ്‌തോപ്പ്, ഫാ. ജേക്കബ് മാമ്പള്ളി, ഫാ. കുര്യാക്കോസ് ജോൺ പുതിയാപറമ്പത്ത് എന്നിവർ സഹകാർമ്മികരായി. കുർബാനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും, ചാരി​റ്റി ഫണ്ടിന്റെ വിതരണവും, സ്‌കോളർഷിപ്പ് വിതരണവും പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. തുടർന്ന് തെക്കേ കുരിശിങ്കലേയ്ക്ക് പ്രദക്ഷിണം പുറപ്പെട്ടു.

ട്രസ്​റ്റി പി. സി. തങ്കച്ചൻ, സെക്രട്ടറി സജി ചാക്കോ, വികാരി ഫാ. കുര്യാക്കോസ് ജോൺ പുതിയാപറമ്പത്ത് എന്നിവർ നേതൃത്വം നൽകി. പ്രദക്ഷിണത്തിനു ശേഷം പാച്ചോർ നേർച്ച വിതരണവും നടത്തി.