പൈക : പൂവരണി സഹകരണ ബാങ്കിന്റെ നവീകരിച്ച പൈക ബ്രാഞ്ചിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.15 ന് ജോസ് കെ മാണി എം.പി നിർവഹിക്കും. പുതിയ കൗണ്ടറിന്റെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.പ്രസന്നകുമാർ നിർവഹിക്കും. അസി.രജിസ്ട്രാർ കെ.സി.വിജയകുമാർ, ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.എം.അബ്രാഹം, വൈസ് പ്രസിഡന്റ് കെ.കരുണാകരൻനായർ, അഡ്വ.ജോസ് ടോം, സേവ്യർ പുല്ലന്താനി, കെ.പി.ജോസഫ്, എ.കെ.ചന്ദ്രമോഹൻ, ബിജു കുന്നുംപുറം, പ്രസാദ് കൊണ്ടൂപറമ്പിൽ, സി.പി.ചന്ദ്രൻനായർ തുടങ്ങിയവരും സഹകാരികളും പങ്കെടുക്കും. ആധുനിക രീതിയിൽ നവീകരിച്ച ബാങ്ക് മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രഭാതസായാഹ്ന ശാഖയും മുകൾനിലയിൽ മെയിൻ ബ്രാഞ്ചും പ്രവർത്തിക്കും. രണ്ടുശാഖകളിലും ലോക്കർ സൗകര്യം ലഭ്യമാണ്. മെയിൻ ബ്രാഞ്ചിന്റെ പ്രവർത്തനസമയം രാവിലെ 9.30 മുതൽ 4.30 വരെയും, പ്രഭാത സായാഹ്ന ബ്രാഞ്ചിന്റെ സമയം രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 4.30 മുതൽ 8 വരെയുമാണ്.