കോട്ടയം: കോട്ടയം നഗരസഭ പരിധിയിൽ കെട്ടിടനിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിന് 9ന് രാവിലെ 11 മുതൽ 3.30 വരെ നഗരസഭ കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. പെർമിറ്റിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർ ഫയൽ നമ്പർ സഹിതം 6ന് വൈകിട്ട് 4ന് മുമ്പായി നഗരസഭ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.