കോട്ടയം: ഭൂജല വകുപ്പ് നടപ്പാക്കുന്ന കുഴൽ കിണർ അധിഷ്ഠിത ജലസേചന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെറുകിട നാമമാത്ര കർഷകർ, കർഷക സംഘങ്ങൾ, സഹകരണ സംഘങ്ങൾ, സർക്കാർ ഭൂമിയിൽ സർക്കാർ പദ്ധതികൾ പ്രകാരം കൃഷി ചെയ്യുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2560436