അയർക്കുന്നം: ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് വിവിധ വാർഡുകളിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാൾ (16, 17 വാർഡുകൾ), ഉച്ചക്ക് 12ന് തിരുവഞ്ചൂർ സുലഭ പച്ചക്കറി വിപണി (14, 15 വാർഡുകൾ), ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നത്തുറ സെന്റ് തോമസ് ചർച്ച് പാരീഷ് ഹാൾ (വാർഡ് രണ്ട്), നാളെ രാവിലെ 11ന് പഞ്ചായത്ത് ഹാൾ (ഏഴ്, എട്ട്, 18 വാർഡുകൾ), ആറിന് രാവിലെ 10ന് അറുമാനൂർ യുവജനക്ഷേമ കേന്ദ്രം (വാർഡ് 20) എന്നിവിടങ്ങളിലാണ് പരിപാടി. പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്യും.