പീരുമേട്: കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു പീരുമേട് സബ് ജയിലിൽ റിമാൻഡില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.. രാജ്കുമാറിനെ മർദിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ മാത്രം അറസ്റ്റ് ചെയ്തതുകൊണ്ടായില്ല തട്ടിപ്പിന് പിന്നിലുള്ള ഉന്നതരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു.ജെ.കൈമൾ, നിയോജകമണ്ഡലം പ്രസിഡന്റ് സി.സന്തോഷ്കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.