കടപ്ലാമറ്റം : സംസ്ഥാന സാക്ഷരതാമിഷൻ പൊതു വിദ്യാഭ്യസവകുപ്പുമായി ചേർന്ന് നടത്തുന്ന തുല്യതാ കോഴ്‌സുകളായ പത്താംതരം 14-ാമത് ബാച്ചിലേയ്ക്കും ഹയർസെക്കൻഡറി അഞ്ചാമത് ബാച്ചിലേയ്ക്കുമുള്ള (ഹ്യുമാനിറ്റീസ് ,കൊമേഴ്‌സ് ഗ്രൂപ്പുകൾ) ഓൺലൈൻ രജിസ്‌ട്രേഷൻ കടപ്ലാമറ്റം പഞ്ചായത്ത് തുടർവിദ്യാകേന്ദ്രത്തിൽ ആരംഭിച്ചു. ആഗസ്റ്റ് 15 വരെ ഫൈനില്ലാതെയും, 30 വരെ 50 രൂപ ഫൈനോടെയും രജിസ്റ്റർ ചെയ്യാം.ഏഴാം ക്ലാസ് പാസായ 17 വയസ് പൂർത്തിയായവർക്ക് പത്തും ,10 പാസായ 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറിക്കും അപേക്ഷിക്കാം. പത്താം തരം കോഴ്‌സിന് 1850 രൂപയും,ഹയർസെക്കൻഡറിക്ക് 2500 രൂപയുമാണ് ഫീസ്. എസ്.സി,എസ്.ടി വിഭാഗങ്ങളൾക്കും 40 % ലധികം വൈകല്യമുള്ളവർക്കും ഫീസ് സൗജന്യമാണ്. ഫോൺ 8547672639.