പൊൻകുന്നം : വിളക്കിത്തല നായർസമാജം കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും വനിതാഫെഡറേഷൻ വാർഷികവും 7 ന് രാവിലെ 10 ന് എരുമേലി ശ്രീപാദം ബിൽഡിംഗിൽ നടക്കും. സംസ്ഥാന സെക്രട്ടറി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എ.ജി.സുനീഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ.ടി.എം.ബാബു മുഖ്യപ്രഭാഷണം നടത്തും.