ഇളങ്ങുളം : ധർമ്മശാസ്താ ദേവസ്വത്തിന് 2,70,65,777 രൂപയുടെ ബഡ്ജറ്റ് സെക്രട്ടറി ഡി.കെ.സുനിൽകുമാർ അവതരിപ്പിച്ചു. പുനരുദ്ധാരണം നടക്കുന്ന ക്ഷേത്ര ചുറ്റമ്പലത്തിന്റെ തടിയിലുള്ള മേൽക്കൂര ചെമ്പ് പാളികൾ പൊതിയുന്നതിനും മറ്റുമായി ഒന്നര കോടി രൂപ നീക്കിവച്ചു. നാലുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേവസ്വം പ്രസിഡന്റ് കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഡ്വ.കെ.വിനോദ്(പ്രസിഡന്റ്), വി.വി.ഹരികുമാർ, കെ.എസ്.സന്തോഷ്‌കുമാർ(വൈസ് പ്രസിഡന്റ്), ഡി.കെ.സുനിൽകുമാർ(സെക്രട്ടറി), എം.പി.കേശവൻനായർ, രാജേഷ് എ.നായർ(ജോ.സെക്രട്ടറി), പി.ആർ.ഷാജി പറയരുപറമ്പിൽ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ.അജി ആർ.കർത്താ വരണാധികാരിയായി.