പീരുമേട്: കഞ്ചാവ് വലിക്കാനുള്ള ആധുനിക ഉപകരണങ്ങളും കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. കൊല്ലം കുന്നിക്കോട് സഫീദ മൻസിലിൽ മുഹമ്മദ് ഇസാൻ(33), കന്യാകുമാരി ശ്രീഭവൻ വീട്ടിൽ മഹേഷ് കൃഷ്ണൻ (32) എന്നിവരെയാണ് പിടികൂടിയത്. എക്‌സൈസ് സംഘം കുട്ടിക്കാനത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കാപ്പി കുടിക്കുന്നതിനോപ്പം കഞ്ചാവ് വലിക്കാവുന്ന കപ്പിന്റെആകൃതിയിലുള്ള ഭോഗ്, കഞ്ചാവ് പൊടിക്കുന്ന ഉപകരണം, ഫിൽറ്റർ പേപ്പർ എന്നിവയും 150 ഗ്രാം കഞ്ചാവുമാണ് ഇവിരിൽ നിന്നും പിടികൂടിയത്. പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ഇ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, സി.ബി.വിജയൻ, മനോജ് സെബാസ്റ്റ്യൻ, ഷിബു ആന്റണി, ഷൈജു, സൈനുദിൻ, അനിഷ്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.