കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മിഷനിസ്റ്റ് (സി.പി.പി.എം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 40 സീറ്റാണുള്ളത്. എസ്.എസ്.എൽ.സി. / പ്ളസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2019 ജൂൺ 21 ന് 17 വയസ് പൂർത്തിയായവരും 23 വയസ് കവിയാത്തവരും ആയിരിക്കണം. ആകെ സീറ്റിൽ 80 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം പട്ടികവർഗക്കാർക്കും 10 ശതമാനം ഇതരവിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഫോറവും പ്രോസ്പെക്ടസും ജില്ല പട്ടികജാതി വികസന ഓഫീസ് ,വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജില്ല പട്ടികജാതി വികസന ഓഫീസ് / വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിൽ 20ന് വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണം. വിവരങ്ങൾക്ക്: 04922 256424, 9567327230. 9747172107.