കോട്ടയം: ചെങ്ങളം കട്ടക്കുഴി എഴുപതുംകോട് പാടശേഖര നെല്ല് ഉത്പാദക സമിതി അംഗങ്ങളുടെ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൺവീനർ സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.ടി.തോമസ് മണലേൽചിറ ( പ്രസിഡന്റ്), സോമശേഖരൻ നായർ പുല്ലാട് ( സെക്രട്ടറി), കെ.എം. സ്കറിയ തുണ്ടിയിൽ ( ട്രഷറർ), ആകാശ് മുട്ടുചിറ ( ആഡിറ്റർ), ബിനു കുറ്റിക്കാട്ടുചിറ, സുകുമാരൻ മറുതാപ്പറമ്പ്, തങ്കച്ചൻ പതിനഞ്ചിൽ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.