കോട്ടയം: പാറമ്പുഴയിലെ സർക്കാർ തടി ഡിപ്പോയിൽ നിന്ന് ഭവന നിർമ്മാണത്തിന് 5 ക്യുബിക് മീറ്റർ വരെ തേക്ക് തടികൾ ആവശ്യക്കാർക്ക് ലഭ്യമാണ്. ഈ മാസം 10 മുതൽ മൂന്ന് മാസക്കാലം അല്ലെങ്കിൽ സ്റ്റോക്ക് തീരും വരെയാണ് വിൽപ്പന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന ഭവനനിർമ്മാണത്തിന് ലഭിച്ചിട്ടുള്ള അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, പാൻകാർഡ് എന്നിവയുടെ അസലും പകർപ്പും കൂടാതെ പത്ത് രൂപയുടെ കോർട്ടുഫീ സ്റ്റാമ്പും ഹാജരാക്കണം. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട തിടകൾ തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷകന്റെ പേരും മേൽവിലാസവും തെളിയിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ, ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും അപേക്കന്റെ പേരും വിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0481 2312006, 2312008, 8547601571.