കോട്ടയം: എം.ഡി സെമിനാരി സ്‌കൂളിലെ ആറാം ക്ലാസുകാരനെ ഇറങ്ങേണ്ട ഇടത്തിനു പകരം കിലോമീറ്ററുകൾ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കി വിട്ട സംഭവത്തിൽ പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംഗ് സൺ ബസിലെ കണ്ടക്ടർ കുറിച്ചി സ്വദേശി സൈജു കെ.തോമസിന്റെ ലൈസൻസ് ഏഴു ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ടി.ഒ ബാബു ജോൺ കണ്ടക്ടറെ വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിലാണ് ശിക്ഷാ നടപടി ഒരാഴ്ചയായി കുറച്ചത്.
അതേസമയം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സംഭവം അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെ ചുമതലപ്പെടുത്തി. ഇന്ന് ഇരുകൂട്ടരുടേയും മൊഴിയെടുത്തേക്കും.